കുരുമുളക് കർഷകർക്ക് ട്രൈക്കോഡർമ സമ്പുഷ്ടീകരിച്ച ജൈവവള വിതരണം ആരംഭിച്ചു.
October 7, 2026
കണ്ണമംഗലം ഗ്രാമപഞ്ചായത്ത് ജനകീയാസൂത്രണം 2026 - 2027 പദ്ധതിയിൽ ഉൾപ്പെടുത്തി കുരുമുളക് കർഷകർക്ക് ട്രൈക്കോഡർമ സമ്പുഷ്ടീകരിച്ച ജൈവവള വിതരണം ആരംഭിച്ചു. പദ്ധതിയുടെ ഔദ്യോഗിക ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സമീറ പുളിക്കൽ നിർവഹിച്ചു. വൈസ് പ്രസിഡണ്ട് കാര്യവട്ടത്ത് ഹുസൈൻ അധ്യക്ഷത വഹിച്ചു. ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റിചെയർ പേഴ്സൺ നെടുമ്പള്ളി സൈതു , മെമ്പർമാരായ അബ്ദുൽ റഷീദ് ടി കെ , അബ്ദുൾ ലത്തീഫ് ,നൗഷാദ്ചെറുർ , അബ്ദുറഹിമാൻ പള്ളിയാളി, U.സക്കീന, ഉമ്മുസൽമത്ത് കൃഷി ഓഫീസർ ബബിത P, കാർഷിക പ്രധിനിധികൾ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.