ഹരിത ഗ്രന്ഥശാല - സാക്ഷ്യപത്രം കൈമാറി
May 16, 2026
കണ്ണമംഗലം ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ മാളിയേക്കൽ വയനശാലയ്ക്ക് ഹരിത ഗ്രന്ഥാലയ സാക്ഷ്യപത്രം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി സമീറ പുളിക്കൽ ഗ്രന്ഥശാല സെക്രട്ടറി ജാബിര്‍ ഹഫിയ്യ് എന്നവര്‍ക്ക് കൈമാറി,. ഗ്രാമപഞ്ചായത്ത് സെക്രട്ടറി ശ്രീ വിവേക് രാജ്, ഹെൽത്ത് ഇൻസ്പെക്ടർ കാർത്തിക സി.കെ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
പരിസ്ഥിതി സംരക്ഷണം, ശുചിത്വം, മാലിന്യ സംസ്കരണം, ഹരിത ചട്ടങ്ങൾ എന്നിവ ഫലപ്രദമായി നടപ്പിലാക്കി മാതൃകാപരമായ പ്രവർത്തനം കാഴ്ചവെച്ചതിനുള്ള അംഗീകാരമായാണ് മാളിയേക്കൽ വയനശാലയ്ക്ക് ഹരിത ഗ്രന്ഥാലയ സാക്ഷ്യപത്രം ലഭിച്ചത്.