ജല ബജറ്റ് പ്രകാശനം നടത്തി
May 15, 2026
കണ്ണമംഗലം ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ തയ്യാറാക്കിയ ജല ബജറ്റ് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഇന്ന് (15.05.2026) ഗ്രാമപഞ്ചായത്ത് കോൺഫറൻസ് ഹാളിൽ പ്രകാശനം ചെയ്തു. ഗ്രാമപഞ്ചായത്തിലെ ജലസ്രോതസുകളുടെ സംരക്ഷണം, മഴവെള്ള സംഭരണം, ഭൂഗർഭജല പുനർനിറവ്, ജല ഉപയോഗത്തിന്റെ കാര്യക്ഷമത വർധിപ്പിക്കൽ എന്നിവ ലക്ഷ്യമാക്കി തയ്യാറാക്കിയ ജല ബജറ്റ്, പഞ്ചായത്തിന്റെ സുസ്ഥിര വികസന പ്രവർത്തനങ്ങൾക്ക് മാർഗരേഖയാണ്.
പ്രകാശന ചടങ്ങിൽ ഗ്രാമപഞ്ചായത്തിലെ ജനപ്രതിനിധികൾ, ഹരിത കേരള മിഷൻ റിസോഴ്സ് പേഴ്സൺ (ആർ.പി.), ഗ്രാമപഞ്ചായത്ത് ജീവനക്കാർ എന്നിവർ പങ്കെടുത്തു. ജല വിഭവങ്ങളുടെ സംരക്ഷണത്തിനും ഭാവി തലമുറയ്ക്ക് സുരക്ഷിതമായ ജലലഭ്യത ഉറപ്പാക്കുന്നതിനും സമൂഹത്തിന്റെ പങ്കാളിത്തം നിർണായകമാണെന്ന് ചടങ്ങിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു.
ജല ബജറ്റിന്റെ ഭാഗമായി പഞ്ചായത്തിലെ ജലസ്രോതസുകളുടെ നിലവിവരങ്ങൾ ശേഖരിക്കുകയും, ഉപയോഗ രീതികൾ വിലയിരുത്തുകയും, വരുംകാല പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുകയും ചെയ്തിട്ടുണ്ട്. ഗ്രാമപഞ്ചായത്തിന്റെ വികസന പ്രവർത്തനങ്ങളിൽ പരിസ്ഥിതി സംരക്ഷണത്തിന് കൂടുതൽ പ്രാധാന്യം നൽകുന്ന നടപടികളുടെ ഭാഗമായാണ് ജലബജറ്റ് തയ്യാറാക്കിയിട്ടുള്ളത്.